Sunday, December 20, 2009

സ്മാര്‍ട്ട്‌ സിറ്റിയും കേരള രാഷ്ട്രിയവും.. ഒരു M . K വീക്ഷണം

കേരളം .... ദൈവത്തിന്റെ സ്വന്തം നാട്.ഇന്ത്യ എന്ന മഹാ രാജ്യെതിന്റെ ഒരു ശതെമാനെതോളം മാത്രം വരുന്ന എന്നാല് ഇന്ത്യന് ജന സംഖ്യയുടെ നാല് ശതെമാനെതോളം ആളുകള് വസിക്കുന്ന ഒരു പച്ച തുരുത്ത് . ആരോഗ്യ രംഗത്തും സാംസ്കാരിക വിദ്യ ഭ്യാസ രംഗത്തും ലോകത്തിനു മാതൃക . ശിശു മരണ നിരക്കിലും ജന സംഖ്യ വര്‍ധനവിലും ലോകത്തിനു ഭാരതത്തിന്റെ മറുപടി. മലയാള നാടിനും മലയാളിക്കും വിശേഷന്മ്ഗല്‍ ഒത്തിരി . എന്നാല് M . K യുടെ വീക്ഷണത്തില്‍ മലയാളിയുടെ ഏറ്റവും വലിയ പ്രത്യേകത അവന്‍ കൈവിടാതെ സുക്ഷിക്കുന്ന അവന്റെ ഗ്രഹാതുര സ്മരണകളും പാരമ്പര്യങ്ങളും തന്നെ . മലയാളിക്ക് അവന്റെ സംസ്കാരവും ദേശീയെതെയും പകര്ന്നു നല്കുന്നത് തീര്ച്ചയായും മലയാളമാണ് .പുതിയെതായ എന്തിനെയും ഏതിനെയും ആദ്യം സംശയത്തോടെ കാണുകയും സാവധാനെത്തില്‍ സ്വംശീകെരിക്കുകയും ചെയ്യുക എന്നത് മലയാളിക്ക് മാത്രം സ്വന്തം..
മേല്പ്പറഞ്ഞ മലയാളിയുടെ പൊതുവായ വൈകാരിക സമീപനവും കേരളത്തിന്റെ ഭുമി ശാസ്ത്ര പരമായ പ്രത്യേകതെകളും മനസ്സിലാക്കി വേണം വര്‍ത്തമാന കേരളത്തിലെ വളെരെ സജീവമായ "സ്മാര്‍ട്ട്‌ സിറ്റി " എന്ന വിഷയം വിശകലനം ചെയ്യേ പെടെണ്ടത് എന്നാണ് M . K യുടെ നിരീഷണം . ഈ വിഷയം ചര്‍ച്ച ചെയ്യപെടുമ്പോള്‍ സ്വാഭാവികമായും ഇവിടുത്തെ വ്യത്യസ്ത രാഷ്ട്രീയ വീക്ഷനംഗലും മാധ്യമങ്ങളുടെ അതി പ്രസരവും ചര്‍ച്ച ചെയ്യെ പെടണം .കഴിഞ്ഞ U.D.F ഗവര്‍ന്മെന്റ് ഒപ്പ് വെയ്ക്കാഞ്ഞെതും ഇപ്പോള്‍ അധികാരത്തില് ഇരിക്കുന്ന L.D.F ഗവര്‍ന്മെന്റ് ഒപ്പ് വെച്ചതുമായ കരാര്‍ എന്ന നിലക്ക് ആരോപണങ്ങള്‍ ഉയരുക ഭരെനീയെരുടെ നേര്‍ക്ക്‌ തന്നെ.
സ്മാര്‍ട്ട്‌ സിറ്റി പോലുള്ള ബഹു രാഷ്ട്ര കമ്പനികെളുടെ ഐ.ടി പാര്‍ക്കുകള്‍ ഇല്ലാതെ തന്നെയാണ് ബാംഗ്ലൂര് പോലുള്ള നഗരങ്ങള് ലോകത്തിലെ തന്നെ പ്രമുഖ ഐ.ടി കേന്ദ്രങ്ങള് ആയത്. 2008-2009 കാലയളവില് കര്ണാടകയുടെ മൊത്തം സോഫ്റ്റ്‌വെയര്‍ കയറ്റുമതി 74,929 കൊടിയായിരുന്നെമ്കില് മഹാരാസ്ട്രയിലും തമിഴ്നാട്ടിലും ആന്ധ്രയിലും അത് യഥാക്രമം 54,200 , 34,186 , 32.500 കോടികള് ആയിരുന്നു.വിവര സാഖേതികയയുടെ മനുഷ വിഭേവേതിന്റെ കാര്യത്തില് ഏറ്റവും മുന്നില് നില്ക്കുന്ന കേരളത്തില് ആവട്ടെ ഈ കാലെയലവിലുന്നില് നേടാനായത് വെറും 2300 കോടികള് മാത്രം . പക്ഷെ ഈ കാലെയലവിനുള്ളില് ഇന്ത്യയില് സോഫ്റ്റ്‌വെയര്‍ രംഗത്ത് വളര്ച്ച നിരക്കില് ഇടിവ് ഉണ്ടായപ്പോള് കേരളത്തില് മാത്രം ഏതാണ്ട്
43% വര്ധനവ് രേഖ പെടുത്തുക ഉണ്ടായി .കേരളത്തില് സോഫ്റ്റ്‌വെയര്‍ കയറ്റുമതി 2004 വര്ഷത്തില് വെറും 420 കോടി ആയിരുന്നത് 2008 ആയപ്പോള്‍ 2300 കോടി ആയി വര്‍ധിച്ചു.

മേല്പ്പറഞ്ഞ ഈ വര്ധനവിന്റെ പിന്നില് M . K കണ്ട വളരെ രസകരമായ ഒരു കാര്യം കേരളത്തില് ഐ.ടി രംഗത്ത് ഒരു സോഷ്യലിസം നടപ്പാക്കാന് ഇവിടുത്തെ L.D.F നു കഴിഞ്ഞു എന്നുളത് തന്നെ. മറ്റൊരു തരത്തില്‍ പറഞ്ഞാല് 1950 മുതല് 1960 വരെ പാവ പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം ഒഴിവാക്കാന് ഭുപരിഷ്കരണം അടക്കമുള്ള നിയമങ്ങള് കൊണ്ടുവരുകയും കമ്പ്യൂട്ടര്‍ അടക്കമുള്ള ആധുനിക സംകെതങ്ങളെ വര്ഗ്ഗ ശത്രുക്കള് ആയി കാണുകയും ചെയ്ത ഇവിടുത്ത ഇടതു പക്ഷ പാര്‍ട്ടികള്‍ വര്‍ത്തമാന കാലഘട്ടത്തില്‍ സോഷ്യലിസം നടപ്പാക്കുന്നത് ഐ.ടി രംഗത്താണ് എന്നത് ഒരു വിരോധാഭാസം ആയി തോന്നിയേക്കാം.മുന്‍ U.D.F ഗോവെര്ണമെന്റിന്റെ കാലത്ത് കേരള ടൂറിസമെന്നാല്‍ കുമ്പളങ്ങി ടൂരിസമെന്നും ഐ.ടി എന്നാല്‍ സ്മാര്‍ട്ട്‌ സിറ്റി എന്നും മാത്രം ആയിരുന്നു സ്ഥിതി എങ്കില് ഇന്നത് കേരളത്തിലെ ഗ്രാമ ഗ്രമാന്തരങ്ങളിലേക്ക് വ്യാപിപ്പിക്കുവാന് L.D.F നു കഴിഞ്ഞു എന്നുള്ളത് പ്രശംസ അര്ഹിക്കുന്നത് തന്നെ .ജില്ലകള്‍ തോറും ഐ.ടി പാര്‍ക്കുകളും പഞ്ചായത്ത് തോറും ഐ.ടി ഹെബുകളും വരുന്നു.ഒരു കാലത്ത് വരേണ്യ വര്ഗ്ഗെതിന്റെ കുത്തക ആയിരുന്ന ഈ രംഗം ഇന്ന് പവെപ്പെട്ടവനും ഇടത്തരക്കാരനും പ്രാപ്യമായ ഒന്നായി മാറ്റിയിരിക്കുന്നു.കേരളത്തില് ഇപ്പോള്‍ നടപ്പാക്കുന്ന ഐ.ടി രംഗത്തെ ഈ വികെന്ത്രികരണം ഇല്ലാതെ പോയെതെല്ലെ സത്യത്തില് കര്ണാടകയുടെ വികസനം ബംഗ്ലോരിലും ആന്ദ്രയുടെ ഹൈധേരബാടിലും മാത്രം ആയി ഒതുക്കി നിറുത്തിയത്?.പാവപ്പെട്ടവനും പണക്കാരനും തമ്മിലുള്ള അന്തരം ഇരട്ടിപ്പിച്ചതും ?..
സ്മാര്ട്ട് സിറ്റി കരാറിന്റെ ഉള്ളരകളിലെക്കോ അവരുടെ ഇപ്പോഴെത്തെ സ്മാര്‍ട്ട്‌നെസ്സിനെക്കുരിച്ചോ ഒരു അന്വേഷണം നടത്തുന്നത് ഈ അവസരത്തില് അനുചിതം ആയിരിക്കും.ഇവിടെ വിഷയീഭവിക്കേണ്ടത് സ്മാര്ട്ട് സിറ്റി പോലുള്ള വലിയ ഐ.ടി പാര്ക്കുകളെ കുറുച്ചുള്ള ഒരു തുറന്ന ചര്ച്ച തന്നെ ആയിരിക്കും.ഇന്ത്യയിലെ തന്നെ ഏറ്റവും അധികം ജനസാന്ദ്ര ഉള്ള കേരളം പോലുള്ള ഒരു കൊച്ചു സംസ്ഥാനത്തിന് യോജിച്ചതല്ല വന്‍തോതില്‍ ഭുമി ഏറ്റെടുത്തു കൊണ്ടുള്ള സ്മാര്ട്ട് സിറ്റി പോലുള്ള വന്കിട ബഹു രാഷ്ട്ര പാര്‍ക്കുകള്‍ .നമ്മുടെ ഭുമി തീറെഴുതി കൊടുത്തുകൊണ്ടുള്ള പദ്ധതികള് അല്ല നമുക്ക് വേണ്ടത്.ഒരു നേരെമെങ്കിലും തല ചയ്ക്കാനായി ഒരു കൊച്ചു കൂര കെട്ടാന് പോലും സ്ഥലമില്ലാതെ ആയിരക്കനക്കിനായ പട്ടിണി പാവങ്ങളും ആദിവാസികളും അധിവസിക്കുന്ന കേരളത്തില് സ്വതന്ത്ര അവകാശതെന്റിന്റെ പേരില് നമ്മുടെ ഭുമി തീറെഴുതി കൊടുക്കാന് നമുക്ക് എങ്ങെനെ സാധിക്കും?.ഇന്ന് കുത്തക കമ്പനികള്ക്കുവേണ്ടി രാജ്യത്താകമാനം ആളുകളെ നിര്ബന്ധിതമായി കുടിയൊഴിപ്പിക്കുന്ന പ്രവണത ഭീതിതെമായി വളര്ന്നു കൊണ്ടിരിക്കുന്നു.ഇത്തരം വന്കിട പദ്ധതികള്ക്കായി മുറവിളി കൂട്ടുന്നെതില് ഇവിടുത്തെ മധ്യമങ്ങള്ക്കും നിര്ണായക പങ്കുണ്ട്.ഇന്നെത്തെ പുത്തന്‍ കമ്പോള മൌലിക വാദത്തിന്റെ പ്രത്യയ സംഹിതെയെ അജ്യെയവും അപ്പ്ര്രധിരോദ്യവും ആയി കാണാതെ കേരളത്തിന്റെ ഐ.ടി രംഗേതിന്റെ പുരോഗതിക്കായി കേരളത്തിന്റെ ജനസംഖ്യ പരവും ഭുമി ശാസ്ത്ര പരവും ആയ പ്രത്യേക സാഹചെര്യം മനസിലാക്കി സ്ഥാപിത രാഷ്ട്രിയ താല്പര്യങ്ങള് ഒഴിവാക്കി അനാവശ്യ വിവാദങ്ങള് ഒഴിവാക്കി പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്ക്ക് കഴിയേണ്ട സമയം അതിക്രമിചിരിക്കുന്നു.അങ്ങനെ കേരളത്തിന്റെ പച്ചയായ യാഥാര്ത്യങ്ങളുടെ വിശാലമായ കാന്‍വാസില്‍ ചിത്രങ്ങള് വരയ്ക്കാന് ഇവിടുത്തെ മാധ്യമങ്ങള്ക്ക് കഴിയെട്ടെ.നമ്മുടെ നാടിനെ അറിയുന്ന,നാടിനെ സ്നേഹിക്കുന്ന മലയാളികളായ പുതിയ സ്വകാര്യ സംരംഭകരെ സ്വാഗതം ചെയ്യുകയും അതില് സാധ്യം ആകുന്നിടത്തോളം ഗോവെര്‍ന്മെന്റിന്റെ പങ്കാളിത്തം ഉറപ്പു വരുത്തുകയും വേണം . ഇത് മൂലം ഒരു ഈ രംഗത്ത്‌ ഒരു സുരഷിത ബോധം പകര്‍ന്നു നല്‍കുവാന്‍ കഴ്യും .
M.K യുടെ ബാംഗ്ലൂര്‍ ജീവിതതിനിടെയില്‍ കേരള ഗോവെര്‍ണമെന്റിന്റെ ഇത്തരം ഇടപെടലുകളെ അന്യ സംസ്ഥാനത് നിന്നുള്ളവര്‍ പ്രശംസിക്കുന്നത് കേള്‍ക്കുവാന്‍ ഇട വന്നിട്ടുണ്ട് .Recession സമയത്ത് TECHNO പാര്‍ക്കില്‍ നടത്തിയ ഇടപെടലുകള്‍ നമുക്ക് ഇതിനായി ഉദാഹരിക്കാം .ഇതിനായുള്ള ഗോവെര്‍ണമെന്റിന്റെ എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ അറിയിക്കുന്നതിനു ഒപ്പം ഐ.ടി രംഗത്ത്‌ നടപ്പാക്കുന്ന ഈ സോഷ്യലിസം കേരളത്തിന്റെ സമസ്ത മണ്ഡലങ്ങളിലും പീഡിത വ്യവസായങ്ങളുടെ രംഗത്തും ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു .അനുമോധനതിനോപ്പം അധീശ ശക്തികളുടെ വാഹകര്‍ ആയി മാറികൊണ്ടിരിക്കുന്ന വിപ്ലവ പ്രസ്ടനഗലോടുള്ള അമര്‍ഷവും രേഖ പെടുത്തുന്നു .

എല്ലാവര്ക്കും M.K യുടെ ഹരിത ശോഭയാര്‍ന്ന ക്രിസ്മസ് പുതു വത്സര ആശംസകള്‍ .



വരുന്നു........"M.K കണ്ട മലയാളി."

Wednesday, December 2, 2009

മണ്ണിന്റെ മക്കള്‍ക്കായ്‌...

    ഞാന്‍ M.K (മലയോര കര്‍ഷകന്‍) പരിചയപെടുത്തലുകള്‍ പരിഭവങ്ങളായി തീര്‍ന്നുകൊണ്ടിരിക്കുന്ന ബ്ലോഗിന്റെ ലോകത്തെ ഒരു നവാഗതന്‍. മണ്ണിനോടും മലെമ്പാമ്ബിനോടും പടവെട്ടി ജീവിച്ച (ജീവിക്കുന്ന) തെക്കന്‍ തിരുവിതാംകൂറില്‍ നിന്നുള്ള ഒരു മലയോര കര്‍ഷകന്‍. കേരളത്തിന്റെ വിശിഷ്യാ മധ്യ,തെക്കന്‍ തിരുവിതാംകൂറിന്റെ കാര്‍ഷിക, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ നിസീമമായ സംഭാവനകള്‍ നല്‍കിയ മലയോര കര്‍ഷകരോടുള്ള പരിഹാസങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും എതിരെയുള്ള മലയോര കര്‍ഷകനുള്ള ആത്മ രോഷമാണ്‌ ഈ ബ്ലോഗിലൂടെയ് ഞാന്‍ പങ്കു വെക്കുന്നത്.

    കേരളത്തിലെ മാധ്യമലോകത്തും സാംസ്‌കാരിക സിനിമാ ലോകത്തും ഏവരുടെയും വിമര്‍ശന മേശയിലെ ചൂടുള്ള ഇനമാണ് അങ്ങ് മീനച്ചില്‍ ( പാലാ, പൂഞ്ഞാര്‍, ഭരണങ്ങാനം, അരുവിത്തുറ, കുറവിലങ്ങാട്‌), കാഞ്ഞിരപ്പള്ളി താലൂക്കുകളിലുള്ള മലയോര കര്‍ഷകന്‍. കേരളത്തിന്റെ പ്രബുധമെന്നു അവകാശപ്പെടുന്ന കലാ സാംസ്‌കാരിക സാഹിത്യ ലോകത്ത് അവന്‍ നസ്രാണി, അച്ചായന്‍, ഭൂരജാവ് തുടങ്ങിയ ഓമന പേരുകളില്‍ അറിയപെടുന്നു. അതുകൊണ്ടും തീരാഞ്ഞിട്ടു അവന്‍ കൊളൌനിയന്‍ ആധുനികതയുടെ വാഹകനായും നാട്ടെഴുത്തു പള്ളിക്കൂടങ്ങള്‍ക്ക് മേല്‍ യൂറോപ്പ്യന്‍ സ്കൂളുകളുടെ കടന്നു കയറ്റത്തിന്റെ ഇടനിലക്കാരനെന്നും അറിയപ്പെടുന്നു. കേരള സുറിയാനി കത്തോലിക്കാ സഭയും അതിന്റെ അപ്രഖ്യാപിത രാഷ്ട്രിയ ജിഹ്വ ആയ കേരള കോണ്‍ഗ്രെസ്സുകളും കേരളത്തിലെ പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമകളുടെ അവശ്യ ഇനമായി മാറ്റിയിരിക്കുന്നു.

    മേല്പറഞ്ഞ വിമര്‍ശനങ്ങളെ അതിന്റെ ഉദ്ദേശ ലക്‌ഷ്യങ്ങള്‍ എന്ത് തന്നെ ആയാലും സ്വീകരിക്കുന്നതിനോപ്പം ഈ മലയോര കര്‍ഷകന്റെ സംശയങ്ങള്‍ ദുരൂകരിക്കപ്പെടുമെന്ന്നും പ്രത്യാശിക്കുന്നു. സ്വാതന്ത്ര്യാനന്തരം മനുഷ്യ പുരോഗതിക്കായി കേരളത്തിലെ വിപ്ലവ രാഷ്ട്രിയ പ്രസ്ഥാനങ്ങള്‍ ആയുധം അണിയാന്‍ അണികളെ ആഹ്വാനം ചെയ്തപ്പോള്‍ സത്യത്തില്‍ തകര്‍ന്നു വീണത്‌ ഒരു ജനതയുടെ വികസന സ്വപ്നങ്ങളല്ലേ? ഉത്തര കേരളത്തിന്റെയും തെക്കന്‍ കേരളത്തിന്റെയും സാമ്പത്തികവും വിദ്യാഭ്യാസ പരവുമായ പിന്നോക്കാവസ്ഥക്ക് ഒരു പരിധി വരെ കാരണ ഹേതുക്കള്‍ അവിടെങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ രാഷ്ട്രിയ പ്രസ്ഥാനങ്ങളും സംഘടനകളും തന്നെ. പ്രത്യയശാസ്ത്ര മര്‍ദനവും (Ideological Opression) കപട സാംസ്‌കാരിക വാദം അണിഞ്ഞ സാംസ്‌കാരിക മൌലിക വാദവും (Cultural Fundamentalisam) തകര്‍ത്തടിച്ചത് ഒരു ജനതയുടെ മുന്നേറ്റത്തെ അല്ലെ? ഓണം പോലുള്ള ആഘോഷങ്ങള്‍ പോലും മതേതരമായി (എല്ലാ മത വിഭാഗങ്ങള്‍ക്കും ആദിവാസികള്‍ക്കും) പ്രാപ്യമാകുന്ന ഒരു സാംസ്‌കാരിക അന്തരീക്ഷം കേരളത്തില്‍ ഇനിയും രൂപപെട്ടിട്ടില്ലെങ്കില്‍ ഇതിനൊക്കെ ഉത്തരവാദികള്‍ ഇവിടുത്തെ അബോധ രാഷ്ട്രിയ പ്രസ്ഥാനങ്ങള്‍ തന്നെ.

    എന്നാല്‍ ആയിരത്തി തൊള്ളായിരത്തി അറുപതു മുതലുള്ള കാലഘട്ടങ്ങളില്‍ മധ്യ കേരളത്തില്‍ വിശിഷ്യാ തെക്കന്‍ തിരുവിതാംകൂറില്‍ സംഭാവിച്ചതാകട്ടെ മറ്റൊന്നായിരുന്നു. ഇവിടുത്തെ മലയോര കര്‍ഷകര്‍ പോരടിച്ചത് സഹാജീവികളോടയിരുന്നില്ല. അവനു നേരിടേണ്ടി വന്നത് പ്രകൃതിയുടെ വികൃതികളോടും പ്രതികൂല സാഹചര്യങ്ങളോടും ആയിരുന്നു. കഠിന അദ്ധ്വാനത്തിന്റെ മൂശയില്‍ നിന്നും അവന്‍ മണ്ണില്‍ നിന്നും പൊന്ന്‌ വിളയിച്ചപ്പോള്‍ വിളറിയത് ഇവിടുത്തെ കപട വികസന വാദികളായ രാഷ്ട്രിയ സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ ആയിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മലയോര കര്‍ഷകന്‍ തന്റെ ജീവിതം കൊണ്ട് തെളിയിച്ചത് അധ്വാന വര്‍ഗ സിധ്വാന്ധത്തിന്റെ പ്രായോഗികത ആണ്. കണ്ണൂര്‍, കാസര്‍ഗോഡ്‌, കോഴിക്കോട് ജില്ലകളുടെ കിഴക്കന്‍ മേഖലകളിലും ഹൈറെയിംജിലും ആയിരത്തി തൊള്ളായിരത്തി ഇരുവതുകളില്‍ നടന്ന മലയോര കര്‍ഷകന്റെ കുടിയേറ്റങ്ങള്‍ കേരളത്തിന്റെ കാര്‍ഷിക രംഗത്ത് നല്‍കിയ സംഭാവനകള്‍ ആര്‍ക്കു വിസ്മരിക്കാനാവും. കഠിന അദ്ധ്വാനത്തിലൂടെ ഒരു ജനത നേടിയ വിദ്യാഭ്യാസ പരവും സാമ്പത്തികവും അയ ഈ മുന്നേറ്റത്തെ പരിഹസിക്കുന്ന കേരളത്തിലെ സ്വയം പ്രഖ്യപിത സാംസ്‌കാരിക ബുദ്ധിജീവികളെ.. നിങ്ങള്ക്ക് ഈ മലയോര കര്‍ഷകന്റെ നല്ല നമസ്കാരം. നിങ്ങള്ക്ക് ഞങ്ങളെ ബൂര്‍ഷ്വാകള്‍ എന്നും അച്ചായന്മാര്‍ എന്നും ഭൂ മാഭിയാ രാജാക്കന്മാര്‍ എന്നും വിളിക്കാം. നിങ്ങള്‍ക്കെ അതിനു അര്‍ഹതയുള്ളൂ. കാരണം നിങ്ങളുടെ നെറ്റിയില്‍ ഞാന്‍ വിയര്‍പ്പു തുള്ളികള്‍ കാണുന്നില്ല.

മണ്ണിനെ സ്നേഹിക്കുന്നവന്‍ മനുഷ്യനെയും സ്നേഹിക്കും. " മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്ക് തന്നേ മടങ്ങുക. " എന്നാണല്ലോ തിരുവെഴുത്തുകളില്‍ പറയുന്നത്. ഉറഞ്ഞു തുള്ളുന്ന ജാതി കോമരങ്ങളും വാളോങ്ങി പാഞ്ഞടുക്കുന്ന വര്‍ഗീയ വെളിച്ചപാടുകളും നാടിനെ ചോരക്കളം ആക്കുമ്പോള്‍.. മാറാടും നാദാപുരവും വിഴിഞ്ഞവും ഇവിടെ തുടര്‍കഥകള്‍ ആകുമ്പോള്‍ എന്തേ നിങ്ങള്‍ പരിഹസിക്കുന്ന ഈ മലയോര ദേശങ്ങള്‍ സമാധാനത്തിന്റെ, മത മൈത്രിയുടെ പച്ചത്തുരുതുകളായി നില കൊള്ളുന്നു. എന്തേ ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനും ഏകോദര സഹോദരങ്ങള്‍ ആയി , മണ്ണിന്റെ മക്കള്‍ ആയി ഭൂമീദേവിയുടെ പരിലാളനയില്‍ ഇവിടെ ജീവിക്കുന്നു. കാരണം മറ്റൊന്നുമല്ല.. ഇവിടങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ കാര്‍ഷിക സംസ്കാരം തന്നെ. ആരാലും വിശകലനം ചെയ്യപ്പെടാത്ത ഇനി വിശകലം ചെയ്യപെടെണ്ടാതുമായ ഒരു വസ്തുതയാണ് ഇത് എന്ന് എനിക്ക് തോന്നുന്നു.

    Recession എന്ന സുനാമിയില്‍ ലോകം മുങ്ങി താണപ്പോള്‍ കേരളത്തില്‍ നട്ടെല്ലുയര്‍ത്തി നിന്നത് മലയോര കര്‍ഷകന്‍ മാത്രം. ലൌകിക സുഖങ്ങളുടെ വ്യഗ്രതയില്‍ മണ്ണിനെയും മനുഷ്യനെയും മറക്കുന്നവരോടും, മലയോര കര്‍ഷകന്‍ അവന്റെ തലമുറകളുടെ അധ്വാന ഫലമായി നേടിയ പുരോഗതിയെ ദുഷ്ടലാക്കോടെ വിമര്‍ശിക്കുന്ന അഭിനവ സാംസ്‌കാരിക ഗോപുരങ്ങളോടും മലയോര കര്‍ഷകനുള്ള പ്രതിഷേധം അറിയിക്കുക മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം.




ഉടന്‍ വരുന്നു ... "സ്മാര്‍ട്ട്‌ സിറ്റിയും കേരള രാഷ്ട്രിയവും.. ഒരു M . K വീക്ഷണം"