Wednesday, December 2, 2009

മണ്ണിന്റെ മക്കള്‍ക്കായ്‌...

    ഞാന്‍ M.K (മലയോര കര്‍ഷകന്‍) പരിചയപെടുത്തലുകള്‍ പരിഭവങ്ങളായി തീര്‍ന്നുകൊണ്ടിരിക്കുന്ന ബ്ലോഗിന്റെ ലോകത്തെ ഒരു നവാഗതന്‍. മണ്ണിനോടും മലെമ്പാമ്ബിനോടും പടവെട്ടി ജീവിച്ച (ജീവിക്കുന്ന) തെക്കന്‍ തിരുവിതാംകൂറില്‍ നിന്നുള്ള ഒരു മലയോര കര്‍ഷകന്‍. കേരളത്തിന്റെ വിശിഷ്യാ മധ്യ,തെക്കന്‍ തിരുവിതാംകൂറിന്റെ കാര്‍ഷിക, വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ നിസീമമായ സംഭാവനകള്‍ നല്‍കിയ മലയോര കര്‍ഷകരോടുള്ള പരിഹാസങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും എതിരെയുള്ള മലയോര കര്‍ഷകനുള്ള ആത്മ രോഷമാണ്‌ ഈ ബ്ലോഗിലൂടെയ് ഞാന്‍ പങ്കു വെക്കുന്നത്.

    കേരളത്തിലെ മാധ്യമലോകത്തും സാംസ്‌കാരിക സിനിമാ ലോകത്തും ഏവരുടെയും വിമര്‍ശന മേശയിലെ ചൂടുള്ള ഇനമാണ് അങ്ങ് മീനച്ചില്‍ ( പാലാ, പൂഞ്ഞാര്‍, ഭരണങ്ങാനം, അരുവിത്തുറ, കുറവിലങ്ങാട്‌), കാഞ്ഞിരപ്പള്ളി താലൂക്കുകളിലുള്ള മലയോര കര്‍ഷകന്‍. കേരളത്തിന്റെ പ്രബുധമെന്നു അവകാശപ്പെടുന്ന കലാ സാംസ്‌കാരിക സാഹിത്യ ലോകത്ത് അവന്‍ നസ്രാണി, അച്ചായന്‍, ഭൂരജാവ് തുടങ്ങിയ ഓമന പേരുകളില്‍ അറിയപെടുന്നു. അതുകൊണ്ടും തീരാഞ്ഞിട്ടു അവന്‍ കൊളൌനിയന്‍ ആധുനികതയുടെ വാഹകനായും നാട്ടെഴുത്തു പള്ളിക്കൂടങ്ങള്‍ക്ക് മേല്‍ യൂറോപ്പ്യന്‍ സ്കൂളുകളുടെ കടന്നു കയറ്റത്തിന്റെ ഇടനിലക്കാരനെന്നും അറിയപ്പെടുന്നു. കേരള സുറിയാനി കത്തോലിക്കാ സഭയും അതിന്റെ അപ്രഖ്യാപിത രാഷ്ട്രിയ ജിഹ്വ ആയ കേരള കോണ്‍ഗ്രെസ്സുകളും കേരളത്തിലെ പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമകളുടെ അവശ്യ ഇനമായി മാറ്റിയിരിക്കുന്നു.

    മേല്പറഞ്ഞ വിമര്‍ശനങ്ങളെ അതിന്റെ ഉദ്ദേശ ലക്‌ഷ്യങ്ങള്‍ എന്ത് തന്നെ ആയാലും സ്വീകരിക്കുന്നതിനോപ്പം ഈ മലയോര കര്‍ഷകന്റെ സംശയങ്ങള്‍ ദുരൂകരിക്കപ്പെടുമെന്ന്നും പ്രത്യാശിക്കുന്നു. സ്വാതന്ത്ര്യാനന്തരം മനുഷ്യ പുരോഗതിക്കായി കേരളത്തിലെ വിപ്ലവ രാഷ്ട്രിയ പ്രസ്ഥാനങ്ങള്‍ ആയുധം അണിയാന്‍ അണികളെ ആഹ്വാനം ചെയ്തപ്പോള്‍ സത്യത്തില്‍ തകര്‍ന്നു വീണത്‌ ഒരു ജനതയുടെ വികസന സ്വപ്നങ്ങളല്ലേ? ഉത്തര കേരളത്തിന്റെയും തെക്കന്‍ കേരളത്തിന്റെയും സാമ്പത്തികവും വിദ്യാഭ്യാസ പരവുമായ പിന്നോക്കാവസ്ഥക്ക് ഒരു പരിധി വരെ കാരണ ഹേതുക്കള്‍ അവിടെങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ രാഷ്ട്രിയ പ്രസ്ഥാനങ്ങളും സംഘടനകളും തന്നെ. പ്രത്യയശാസ്ത്ര മര്‍ദനവും (Ideological Opression) കപട സാംസ്‌കാരിക വാദം അണിഞ്ഞ സാംസ്‌കാരിക മൌലിക വാദവും (Cultural Fundamentalisam) തകര്‍ത്തടിച്ചത് ഒരു ജനതയുടെ മുന്നേറ്റത്തെ അല്ലെ? ഓണം പോലുള്ള ആഘോഷങ്ങള്‍ പോലും മതേതരമായി (എല്ലാ മത വിഭാഗങ്ങള്‍ക്കും ആദിവാസികള്‍ക്കും) പ്രാപ്യമാകുന്ന ഒരു സാംസ്‌കാരിക അന്തരീക്ഷം കേരളത്തില്‍ ഇനിയും രൂപപെട്ടിട്ടില്ലെങ്കില്‍ ഇതിനൊക്കെ ഉത്തരവാദികള്‍ ഇവിടുത്തെ അബോധ രാഷ്ട്രിയ പ്രസ്ഥാനങ്ങള്‍ തന്നെ.

    എന്നാല്‍ ആയിരത്തി തൊള്ളായിരത്തി അറുപതു മുതലുള്ള കാലഘട്ടങ്ങളില്‍ മധ്യ കേരളത്തില്‍ വിശിഷ്യാ തെക്കന്‍ തിരുവിതാംകൂറില്‍ സംഭാവിച്ചതാകട്ടെ മറ്റൊന്നായിരുന്നു. ഇവിടുത്തെ മലയോര കര്‍ഷകര്‍ പോരടിച്ചത് സഹാജീവികളോടയിരുന്നില്ല. അവനു നേരിടേണ്ടി വന്നത് പ്രകൃതിയുടെ വികൃതികളോടും പ്രതികൂല സാഹചര്യങ്ങളോടും ആയിരുന്നു. കഠിന അദ്ധ്വാനത്തിന്റെ മൂശയില്‍ നിന്നും അവന്‍ മണ്ണില്‍ നിന്നും പൊന്ന്‌ വിളയിച്ചപ്പോള്‍ വിളറിയത് ഇവിടുത്തെ കപട വികസന വാദികളായ രാഷ്ട്രിയ സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ ആയിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മലയോര കര്‍ഷകന്‍ തന്റെ ജീവിതം കൊണ്ട് തെളിയിച്ചത് അധ്വാന വര്‍ഗ സിധ്വാന്ധത്തിന്റെ പ്രായോഗികത ആണ്. കണ്ണൂര്‍, കാസര്‍ഗോഡ്‌, കോഴിക്കോട് ജില്ലകളുടെ കിഴക്കന്‍ മേഖലകളിലും ഹൈറെയിംജിലും ആയിരത്തി തൊള്ളായിരത്തി ഇരുവതുകളില്‍ നടന്ന മലയോര കര്‍ഷകന്റെ കുടിയേറ്റങ്ങള്‍ കേരളത്തിന്റെ കാര്‍ഷിക രംഗത്ത് നല്‍കിയ സംഭാവനകള്‍ ആര്‍ക്കു വിസ്മരിക്കാനാവും. കഠിന അദ്ധ്വാനത്തിലൂടെ ഒരു ജനത നേടിയ വിദ്യാഭ്യാസ പരവും സാമ്പത്തികവും അയ ഈ മുന്നേറ്റത്തെ പരിഹസിക്കുന്ന കേരളത്തിലെ സ്വയം പ്രഖ്യപിത സാംസ്‌കാരിക ബുദ്ധിജീവികളെ.. നിങ്ങള്ക്ക് ഈ മലയോര കര്‍ഷകന്റെ നല്ല നമസ്കാരം. നിങ്ങള്ക്ക് ഞങ്ങളെ ബൂര്‍ഷ്വാകള്‍ എന്നും അച്ചായന്മാര്‍ എന്നും ഭൂ മാഭിയാ രാജാക്കന്മാര്‍ എന്നും വിളിക്കാം. നിങ്ങള്‍ക്കെ അതിനു അര്‍ഹതയുള്ളൂ. കാരണം നിങ്ങളുടെ നെറ്റിയില്‍ ഞാന്‍ വിയര്‍പ്പു തുള്ളികള്‍ കാണുന്നില്ല.

മണ്ണിനെ സ്നേഹിക്കുന്നവന്‍ മനുഷ്യനെയും സ്നേഹിക്കും. " മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്ക് തന്നേ മടങ്ങുക. " എന്നാണല്ലോ തിരുവെഴുത്തുകളില്‍ പറയുന്നത്. ഉറഞ്ഞു തുള്ളുന്ന ജാതി കോമരങ്ങളും വാളോങ്ങി പാഞ്ഞടുക്കുന്ന വര്‍ഗീയ വെളിച്ചപാടുകളും നാടിനെ ചോരക്കളം ആക്കുമ്പോള്‍.. മാറാടും നാദാപുരവും വിഴിഞ്ഞവും ഇവിടെ തുടര്‍കഥകള്‍ ആകുമ്പോള്‍ എന്തേ നിങ്ങള്‍ പരിഹസിക്കുന്ന ഈ മലയോര ദേശങ്ങള്‍ സമാധാനത്തിന്റെ, മത മൈത്രിയുടെ പച്ചത്തുരുതുകളായി നില കൊള്ളുന്നു. എന്തേ ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനും ഏകോദര സഹോദരങ്ങള്‍ ആയി , മണ്ണിന്റെ മക്കള്‍ ആയി ഭൂമീദേവിയുടെ പരിലാളനയില്‍ ഇവിടെ ജീവിക്കുന്നു. കാരണം മറ്റൊന്നുമല്ല.. ഇവിടങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ കാര്‍ഷിക സംസ്കാരം തന്നെ. ആരാലും വിശകലനം ചെയ്യപ്പെടാത്ത ഇനി വിശകലം ചെയ്യപെടെണ്ടാതുമായ ഒരു വസ്തുതയാണ് ഇത് എന്ന് എനിക്ക് തോന്നുന്നു.

    Recession എന്ന സുനാമിയില്‍ ലോകം മുങ്ങി താണപ്പോള്‍ കേരളത്തില്‍ നട്ടെല്ലുയര്‍ത്തി നിന്നത് മലയോര കര്‍ഷകന്‍ മാത്രം. ലൌകിക സുഖങ്ങളുടെ വ്യഗ്രതയില്‍ മണ്ണിനെയും മനുഷ്യനെയും മറക്കുന്നവരോടും, മലയോര കര്‍ഷകന്‍ അവന്റെ തലമുറകളുടെ അധ്വാന ഫലമായി നേടിയ പുരോഗതിയെ ദുഷ്ടലാക്കോടെ വിമര്‍ശിക്കുന്ന അഭിനവ സാംസ്‌കാരിക ഗോപുരങ്ങളോടും മലയോര കര്‍ഷകനുള്ള പ്രതിഷേധം അറിയിക്കുക മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം.




ഉടന്‍ വരുന്നു ... "സ്മാര്‍ട്ട്‌ സിറ്റിയും കേരള രാഷ്ട്രിയവും.. ഒരു M . K വീക്ഷണം"

10 comments:

  1. ഠേ... തേങ്ങ (ക്ഷമിക്കണം റബ്ബറിൻ‌‌കായ) ഇതാ അടിച്ചിരിക്കുന്നു.. ചെറിയ അക്ഷരത്തെറ്റുകൾ‌ ഒഴിച്ചാൽ പോസ്റ്റ് നന്നായിട്ടുണ്ട്.. പിന്നെ വിഷയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള കമന്റ് പിന്നാലെ (എന്തെങ്കിലും വിയോജിപ്പുണ്ടെങ്കിൽ മാത്രം..)..

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. മലയോര കര്‍ഷകന്‍ കലക്കി ഈനിയം പുതിയ ഐറ്റംസ് പ്രതിക്ഷിക്കുന്നു

    ReplyDelete
  4. http://www.youtube.com/watch?v=_m0MiDR2tug



    sandeshathile shankaraadiye pole thanne..

    ReplyDelete
  5. അല്പം വിശദമായ ഒരു കമന്റ് ഇടാന്‍ ബ്ലോഗര്‍ അനുവദിച്ചില്ല.. അത് ഇവിടെ വായിക്കാം..

    ReplyDelete
  6. വിഖടന വാദികളും പ്രധിക്രിയ വാദികളും തമ്മിലുള്ള അന്തരം കുറവ് ആയതാണോ മലയോര കര്‍ഷക എങ്ങനെ ഒരു പോസ്റ്റ്‌ ഇടാന്‍ കാരനം

    ReplyDelete
  7. പ്രകൃതിയോടും പ്രകൃതിയുടെ വിക്രുതിയോടും പടവെട്ടി അനിര്‍വചനീയമായ വിജയം നേടിയ ഈ മലയോര കര്‍ഷകന്റെ സര്‍ഗസാധനയെ വാഴ്ത്താതെ തരമില്ല. ആഗോള വല്ക്കരനതിന്റെയും ഉദാര വല്ക്കരനതിന്റെയും ദോഷ ഫലങ്ങള്‍ അനുബവിക്കുംബോലും വേദനിക്കാത്ത അവന്റെ അകനെഞ്ചില്‍ ആഴത്തിലൊരു മുറിവുണ്ടാക്കിയത്‌ തന്റെ അധ്വാന്‍ഫലത്തെ നിസരവല്‍ക്കരിച്ച അട്വനതിന്റെ വിലയും മണവും അറിയാത്ത ഒരു പട്ടം കപട ബുതിജീവികളും രാഷ്ട്രീയ പുങ്കവന്മാരും ആണെന്നത് മനസ്സിലായി വരും. കൊളോണിയല്‍ സാമ്രാജ്യത്തിന്റെ വെലിക്കയട്ടതിനിടയില്‍ ഒരു ജനതയുടെ തനതു സംസ്കാരത്തെ ഊതി കചിയെടുക്കാന്‍ പള്ളികൂടങ്ങള്‍ സ്ഥപിച്ചവനാണ് ഈ കര്‍ഷകന്റെ പൂര്വീകന്മാര്‍ എന്നത് മറന്നു കൂടാ.

    ReplyDelete
  8. ഇന്നത്തെ കൈരളിയുടെ ഭാഷാ സാംസ്‌കാരിക സാമ്പത്തീക ആരോഗ്യ മേഗലകളിലെ ഉയര്‍ച്ചയും വളര്‍ച്ചയുടെയും പിന്നില്‍ ആ പള്ളികൂട സംസ്കാരത്തിന്റെ പ്രതിഭലനം ഉണ്ടെന്നത് മറക്കുന്നവര്‍ക്ക് കണ്ണടച്ച് ഉറക്കം നടിക്കുന്ന സിദ്ധി മേളിചിട്ടുണ്ടാകം. ടെക്നോളജി യുഗത്തിലെ വൈറ്റ് കോളോര്‍ ജോലി സംസ്കാരവും വാക്കിന്റെ അര്‍ത്ഥവും ആഴവും അറിയാത്ത ഒരു ആടുനിക മീഡിയ സംസ്കാരവും അവനെ പുചിച്ചു തള്ളുമ്പോള്‍ വേദനയോടെ അവന്‍ പ്രതികരിക്കുന്നു... ഈ ബ്ലോഗിലൂടെ... മലയോര കര്‍ഷകന്റെ പ്രതീഷവലും അഭിലാക്ഷങ്ങളും സംഭാവ്യമാകട്ടെ എന്നാശംസിക്കുന്നു...
    അഭിനന്ദനങ്ങള്‍...അഭിവാദ്യങ്ങള്‍...ആശ്സംസകള്‍.

    ReplyDelete